പ്രിയമുള്ളവരെ രാജാവ് ഇപ്പോഴും നഗ്നനാണ് .
രാജാവ് നഗ്നനാണെന്നു സത്യം വിളിച്ചു പറഞ്ഞ കുട്ടിക്ക് ഭ്രഷ്ട്ട് കല്‍പിച്ച സമൂഹത്തില്‍ നമുക്കും ഭ്രഷ്ടരാവാം സത്യം വിളിച്ചുപറയാന്‍ വേണ്ടി...
മനസ്സ് വിങ്ങിപോട്ടിയ ഒരുപാട് മുഹുര്തങ്ങള്‍ ജീവിതത്തില്‍ കടന്നു പോയിട്ടുണ്ട്. നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ മനസ്സില്‍ തോന്നുന്നതോന്നും അങ്ങിനെ വിളിച്ചു പറയാന്‍ സാധിക്കില്ലെന്നരിയാം .. എന്നാലും ആരെങ്കിലും അല്പമെങ്കിലും വിളിച്ചു പറയണ്ടേ.ആര്‍ക്കൊക്കെ നോവും ആര്‍ക്കൊക്കെ സുഖിക്കും എന്നറിയില്ല എന്നാലും അല്പം ചിലത് വരും നാളുകളില്‍ തുറന്നു പറയാം .പിന്നെ നമ്മുടെ അഭിപ്രായങ്ങള്‍ ആര്‍ക്കൊക്കെയോ പണയം വെച്ചിരിക്കുകയാണോ എന്ന് ഒരു ആത്മപരിശോധന എല്ലാര്ക്കും നന്നാവും .പ്രസ്ഥാനങ്ങള്‍ക്കും,പ്രത്യയ ശാസ്ത്രങ്ങള്‍ക്കും പകര്‍ന്നു നല്‍കിയ നിലപാടുകള്‍ എത്രത്തോളം മനസ്സക്ഷിക്കനുസരിച്ചതായിരുന്നു എന്ന കണ്ടെതലാവണം ഇനിയുള്ള യാത്രയെന്ന് മനസ്സ് പറയുന്നു.നിഷ്പക്ഷം എന്ന ഒരു പക്ഷമില്ലെന്നു ഞാന്‍ ഇന്നും വിശ്വസിക്കുന്നു.
--

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ