പേജുകള്‍‌

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച


യഥാര്‍ത്ഥ രാഷ്ട്രീയബോധം  വിദ്യാര്‍ത്ഥികളില്‍ സന്നിവേശിപ്പിക്കണം -ടാലന്റ് ടീന്‍സ് ജിദ്ദ. 

ജിദ്ദ: ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിലും അവയോടു ക്രിയാത്മക സമീപനം സ്വീകരിക്കുന്നതിലും പ്രവാസി വിദ്യാര്‍ത്ഥി സമൂഹം വളരെ പിന്നോക്കമാണെന്നും ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും ടാലന്റ് ടീന്‍സ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. രാഷ്ട്രത്തിന്റെ ഭാവിയും ഭാഗദേയവും നിര്‍ണയിക്കുന്ന നിയമ നിര്‍മാണ സഭകളെക്കുറിച്ചും അവയിലേക്കു പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന രാഷ്ട്രീയ പ്രക്രിയകളെക്കുറിച്ചും പാര്‍ട്ടികളെക്കുറിച്ചും വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനു വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകേണ്ടതുണ്ട്. അവയോടൊക്കെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതും അരാഷ്ട്രീയ ചിന്താധാരകള്‍ വളര്‍ത്തിക്കൊണ്ടു വരുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സെമിനാരില്‍ പങ്കെടുത്ത പ്രമുഖര്‍ അഭിപ്രായപ്പെട്ടു. 
പതിനെട്ടു വയസ്സ് തികയുന്ന പൌരന്മാര്‍ക്ക് വോട്ടവകാശമുള്ള ജനാധിപത്യരാജ്യത്ത്   വിദ്യാര്‍ഥികളില്‍ യഥാര്‍ത്ഥ രാഷ്ട്രീയ ബോധം ഉണ്ടാക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച  സലാഹ് കാരാടന്‍ ആവശ്യപെട്ടു . രാഷ്ട്രീയ രംഗത്ത് നിന്ന് മൂല്യബോധമുള്ള വ്യക്തികളുടെ കൊഴിഞ്ഞുപോക്കാണ് സ്വാര്‍ത്ഥ താത്പര്യക്കാരുടെ കടന്നുകയറ്റത്തിനു കാരണമാകുന്നതെന്നും 
 നല്ല രാജ്യത്തിന്‌ നല്ല രാഷ്ട്രീയക്കാര്‍ വേണമെന്നും മോഡറെറ്റര്‍ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു.   നിലവില്‍ കേരള സംസ്ഥാനത്ത്  സ്കൂള്‍ രാഷ്ട്രീയം നിരോധിക്കുകയും യുണിവാര്സിറ്റികളില്‍ നിരോധിക്കുന്നതുമായി ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാളത്തെ പൌരന്മാരായ വിദ്യാര്‍ഥികളില്‍ അരാഷ്ട്രീയ ചിന്തകള്‍ ഉണ്ടാകാതെ നോക്കണമെന്നും നന്മയുള്ള ജനാധിപത്യ രാഷ്ട്രീയം അവര്‍അറിഞ്ഞിരിക്കെന്നും അദ്ദേഹം കൂടിചേര്‍ത്തു. ടാലന്റ് ടീന്‍സ് പ്രസിടന്റ്റ് ജിഹാദ് അധ്യക്ഷത വഹിച്ച  സെമാനാരില്‍ ഗോപി നടുങ്ങാടി ,ഉസ്മാന്‍ ഇരുമ്പുഴി ,അബൂബക്കര്‍ അരിമ്പ്ര,ഷിബു തിരുവനന്തപുറം, കെ ടി എ മുനീര്‍ ,കബീര്‍ കൊണ്ടോട്ടി, മഹബൂബ് പത്തപിരിയം എന്നിവര്‍   വ്യത്യസ്ത സംഘടനകളെ പ്രതിനിധീകരിച്ചു വിഷയം അവതരിപ്പിച്ചു. ഐ ടി കോര്‍ഡിനേറ്റര്‍ മുഹമ്മദ്‌ റാഷിന്‍ ടാലന്റ് ടീന്സിനെ പരിചയപ്പെടുത്തി.
തുടര്‍ന്ന് പ്രഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന ഓപ്പണ്‍ ഡിബേറ്റില്‍ മികവു കാണിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  നാജിയ ഇ കെ, റസീം മുഹമ്മദ്‌,ഫാത്തിമ സഹറ എന്നിവര്‍ യഥാക്രമം  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കെവിന്‍ ,ആബിദ അബ്ദുള്ള,മര്‍വാന്‍ മൂസ്സ,അഷ്ഫാക് പ്രോസാഹന സമ്മാനങ്ങളും  നേടി .ടാലന്റ് ടീന്‍സ് കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ലത്തീഫ് എന്‍ജിനീയര്‍ ,ബഷീര്‍ തൊട്ടിയന്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി.മിന്സാര്‍ അലി, അമീന്‍ നൌഷാദ്,മര്‍വാന്‍ മൂസ,നഹീം അബ്ദുല്‍ ലത്തീഫ്,നുവൈസ്‌ അക്ബര്‍ ,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ലാസിഫ് അമീന്‍ സ്വാഗതവും അഫീഫ്  അഹമ്മദ് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ