പേജുകള്‍‌

2012, സെപ്റ്റംബർ 8, ശനിയാഴ്‌ച


നക്ഷത്രങ്ങള്‍ ചിരിതൂകിയ  രാത്രി 
ഈ രാത്രിയിലെന്നില്‍ വിരിയുന്ന
വികാരമവര്ണ്ണനീയമാമാഹ്ലാദം
കൊതിയോടെ മാനസം കാത്തിരുന്ന
ദിനമെന്നിലണയുന്ന മുഹുര്തമായ് നിമിത്തം .

കരിമേഘ കരിമ്പുടം നീക്കിയാകാശം  
കമനീയമായ്  കുളിര്‍കാറ്റകമ്പടിയായി
നക്ഷത്രങ്ങള്‍ മിഴിതുറന്നു ചിരിപോഴിച്ച 
ശോഭയില്‍ മാനസം  ഇണ ചേര്‍ന്ന നാഴിക

ഒരു കുഞ്ഞിന്‍ ജന്മദിനമാഘോഷവേളയില്‍-വേരറ്റ
സൌഹൃദ   കൂട്ടായ്മ ജന്മം കൊണ്ടാ വേളയില്‍
സംഗീതം നിറഞ്ഞൊഴുകിയാഘോഷിപ്പതപ്പോള്‍  
സഹൃദയര്‍ മനം നിറഞ്ഞോഴികിപ്പുണര്‍ന്നു.

മാനസം പകുത്തു വീതം വെച്ചതിന്‍
കാരണം കാണാക്കിനാവായ് നീണ്ടുപോയ്
കാഴ്ചക്കാര്‍ കാണിക്ക വെച്ചതന്‍ കണക്കുകള്‍
കൂട്ടിയും  കിഴിച്ചും പിഴച്ചുപോയവര്‍ .

കാപട്യമന്യമാം കലാമനസ്സുകള്‍ -  നന്മ
കുടികൊളും ഗേഹങ്ങല്ക്കകമേ മാത്രമേ
സഹൃദയം സ്നേഹസംഗീതമായ് പൊഴിയൂ .
 സത്യം  സകലകല പ്രഭവ കേന്ദ്രമാകൂ .

പ്രവാസം എരിഞ്ഞടങ്ങാന്‍ വിധിയാവും മുമ്പേ
ശേഷിപ്പതെന്തു ഭാണ്ഡത്തില്‍ സ്മരണയായ് -
ശേകരിചീടുവിന്‍ നല്ലവാക്കുകളല്‍പ്പം
അത് മാത്രമേ ശേഷിപ്പൂ സമ്പാദ്യമായ്........
                               
                                                                                                                  
 (സുഹൃത്തിനെ മകളുടെ ജന്മദിനാഘോഷ വേളയില്‍ കലാ രംഗത്തെ  എല്ലാ തെറ്റിപ്പിരിഞ്ഞവരും ഒന്നിക്കുകയും മനസ്സ് തുറന്നു കേട്ടിപിടി ക്കുകയും ഒന്നിച്ചു പാടുകയുംചെയ്ത്പ്പോള്‍ തോന്നിയ വരികള്‍  കുറിച്ചിട്ടത്  ..)























 2012സപ്തംബര്‍ ഒന്ന് !!!!






                       അലസമായ ഉറക്കത്തില്‍ നിന്നും എഴുനേറ്റു വിരസമായ ദിനചര്യകളിലേക്ക്‌. നീങ്ങി. ബെഡ് കോഫിയും മറ്റും ശീലമില്ലത തിനാല്‍ ബെഡ്ഡില്‍ നിന്ന് തന്നെ കൈ നീട്ടി ലാപ്ടോപ് ഓണ്‍ ചെയ്തു .മെയിലും ഫേസ്     ബുക്കും ഒരേസമയം തുറന്നു വെച്ച് സമയം കൊല്ലലാണ് ഇപ്പോള്‍ പ്രധാന ഹോബി. മെയില്‍ തുറന്നതും ജീവിതത്തിലാദ്യമായി സ്വന്തം ഭാര്യയുടെ ഒരു മെയില്‍ കിടക്കുന്നു.
അസാധാരണമായ ഒരുന്മേഷതോടെ ഞാനാ മെയില്‍ തുറന്നതും ആസ്വാദകരമായ ഒരു സംഗീതത്തിന്റെ അകമ്പടിയോടെ സ്നേ ഹത്തിനെ ഞാനിന്നെ വരെ കേള്‍ക്കാത്ത മൊഴിമുത്തുകള്‍ കോര്‍ത്തിണക്കി അകലെ നിന്ന് വിരഹത്തിന്റെ ആവലാതിയോതി വിവാഹദിനത്തിന്‍റെ ഒരു ദശകം പൂര്‍ത്തി യാക്കിയതിന്റെ ആശംസകള്‍ മനോഹര മായി നേര്‍ന്നിരിക്കുന്നു.എന്നും സ്നേഹത്തിന്റെ കാര്യത്തില്‍ എന്നെ തോല്‍പ്പിക്കുന്നത്‌ പോലെ ഇന്നും അവള്‍ ഇന്നലെ കിടക്കുമ്പോള്‍    അപ്രധാനമായി ഓരോര്മ്മയുണ്ടായിരുന്നെങ്കിലും അവള്‍ എന്നെ നെട്ടിക്കും എന്ന് ഞാന്‍ ഓര്‍ത്തതേയില്ല .കുടുംബ  ബന്ധത്തിന്റെ അര്‍ഥം ഞാന്‍ അറിഞ്ഞത് അവള്‍ എന്‍റെ ജീവിതത്തിലേക്ക് പ്രവേശിച്ചതോടു കൂടിയാണ്.ഓര്‍മ്മ വെച്ച കാലം മുതല്‍ അനാഥത്വം മാത്രമായിരുന്നു കൂട്ട് .ശാസിക്കാനും വഴികാട്ടാനും ഒരുപാട് പേര്‍ ചുറ്റും ഉണ്ടാകുമ്പോള്‍  അത് ശാപമായി കാണുകയും ആ കെട്ടുപാടുകളില്‍ നിന്നും രക്ഷപ്പെടാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന നാട്ടു നടപ്പില്‍ അങ്ങിനെ   ഒരു നിയന്ത്രണമെന്നില്‍   സന്നിവേശിപ്പിക്കാന്‍ ഞാന്‍ കൊതിച്ചു. ആവശ്യങ്ങള്‍ ,ചര്‍ച്ച,തീരുമാനങ്ങള്‍ എല്ലാം ഒറ്റയ്ക്ക് തിമിര്‍താടിയ ഏകാംഗ നാടകമായിരുന്നു ജീവിതം. അതിനാലുള്ള കുറവുകള്‍ പോലും അലങ്കാരമായിരുന്നു.ആഗ്രഹങ്ങളും     സ്വപ്നങ്ങളും   തേടിയുള്ള ജീവിത യാത്രയില്‍ ദൈവത്തിന്‍റെ അദൃശ്യ കരങ്ങള്‍ എന്നും ഒരു താങ്ങും തണലുമായി എന്നെ പിന്തുടര്‍ന്ന് .തിരിഞ്ഞു നോക്കുമ്പോള്‍  സംതൃപ്തമായ നല്ല അനുഭവങ്ങള്‍ എന്നും ഒരുപിടി മുന്നേറി നില്‍ക്കുന്ന എന്റെ ജീവിതത്തിലെ എന്‍റെ വലിയ നേട്ടം തന്നെയാണ്  എനിക്ക് ലഭിച്ച എന്‍റെ ജീവിത പങ്കാളി.