പേജുകള്‍‌

2013, നവംബർ 5, ചൊവ്വാഴ്ച

ഗ്രന്ഥപ്പുര ജിദ്ദ - അനിതര സാധാരണം ഈ സാഹിത്യ കൂട്ടായ്മ

അസാധാരണമായ ഒരു സാഹിത്യ സദസ്സിനും സംഗമത്തിനും ജിദ്ദാ പ്രവാസികൾ ഇക്കഴിഞ്ഞ ദിവസം സാക്ഷിയായി . വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തോടനുബന്ധിച്ച് ഗ്രന്ഥപ്പുര ജിദ്ദ അൽ റയാൻ ഓഡി റ്റൊരിയത്തിൽ സംഘടിപ്പിച്ച "ബേപ്പൂർ സുൽത്താൻ ജീവിതവും രചനയും " എന്ന പരിപാടിയാണ് ആസ്വാദനത്തിന്റെ പുതിയ സമവാക്യങ്ങൾ തീർത്തത് .വായനയുടെയും അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെയും പ്രവാസി കൂട്ടായ്മയാണ് ഗ്രന്ഥപ്പുര . സാഹിത്യസദസ്സുകൾ പൊതുവെ  വിരലിലെണ്ണാവുന്ന ആളുകളുടെ കൂടിച്ചേരലുകളാവാറാണ് പതിവ് .പ്രവാസികൾക്കിടയിലെ സാഹിത്യസദസ്സുകളാകുമ്പോൾ   ആളുകൾ ഒന്ന് കൂടി കുറയാനാണ് കൂടുതൽ സാധ്യത .എന്നാൽ രാത്രിയുടെ അന്ത്യയാമങ്ങൾ പിന്നിട്ടിട്ടും പിരിഞ്ഞുപോകാതെ ബഷീറിയൻ കഥാപാത്രങ്ങൾക്ക് ജീവൻ നല്കുന്ന പ്രച്ഛന്ന വേഷമവതരിപ്പിച്ചും ,നേരിൽ കണ്ടിട്ടിടപെട്ട അനുഭവങ്ങൾ അവതരിപിച്ചും ,ബഷീറിന്റെ കൈപടയിൽ എഴുതിയയച്ച കത്തുകൾ വിവരിച്ചും ,ബഷീറെന്ന മഹാ മനുഷ്യന്റെ സാഗരസമാന എഴുത്തുകൾ ചർച്ച ചെയ്തും നിറഞ്ഞ ഒരു സദസ്സായിരുന്നു അത് .   എഴുത്തുകാർക്ക് നന്മയുണ്ടാകണം :ഉൽഘാടനം സി കെ ഹസ്സൻ കോയ   ബേപ്പൂർ സുൽത്താൻ ജീവിതവും രചനയും എന്ന പരിപാടി  ഉൽഘാടനം നിർവ്വഹിച്ച മലയാളം ന്യൂസ്‌ ചീഫ് എഡിറ്റർ സി കെ ഹസ്സൻ കോയ  എഴുത്തുകാർക്കിടയിൽ നഷ്ടമായ നന്മ വീണ്ടെടുക്കുന്നതിനുള്ള താക്കീതു  ശക്തമായ ഭാഷയിൽ നൽകി .ഇന്നത്തെ എഴുത്തുകാർക്ക് ആ നന്മ നഷ്ടമായെന്നും  അതില്ലാത്തതാണ് മലയാള ഭാഷയും സാഹിത്യവും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും  പറഞ്ഞു .ഇന്ന് മലയാള സാഹിത്യത്തിന്റെ കുലപതികളായി വിരാചിക്കുന്നവർ പോലും നന്മ നഷ്ടപ്പെട്ട് അംഗീകാരങ്ങലുടെയും പദവികലുടെയും പിറകിൽ നാണമില്ലാതെ നടക്കുകയാണെന്നും സഹപ്രവർത്തകർക്ക് ലഭിക്കുന്ന അംഗീകാരങ്ങളിൽ അസഹിഷ്ണുത പുലർത്തുന്നവരാനെന്നും പറഞ്ഞു .മാത്രമല്ല അത്തരം ഇടപെടലുകളിലൂടെ മലയാള ഭാഷക്കും സാഹിത്യത്തിനും അർഹമായ ഒരുപാട് അംഗീകാരങ്ങളും ബഹുമതികളും നഷ്ടമായിട്ടുന്നെനും ചില ഉന്നതരുരെ പേരെടുത്തു പറഞ്ഞു  ആരും പറയാൻ മടിക്കുന്ന നഗ്ന സത്യങ്ങൾ തുറന്നവതരിപ്പിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു . ഉസ്മാൻ ഇരിങ്ങാട്ടീരി അധ്യക്ഷത വഹിച്ചു .നന്മയുള്ള എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ്‌ ബഷീർ എന്നും അതുകൊണ്ടാണ് തനിക്കു ചുറ്റുമുള്ള ജീവിതങ്ങൾ സത്യസന്ധമായി അദ്ദേഹത്തിന്റെ  കഥാപാത്രങ്ങളായതെന്നും ഭൂമിയിലെ സർവ്വ ചരാചരങ്ങളേയും ഭൂമിയുടെ  യഥാർത്ഥ അവകാശികളായി കണ്ടതെന്നും  പ്രാദേശിക ഭാഷയെ വിശ്വത്തോളമുയർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . അധ്യക്ഷൻ ഉസ്മാൻ ഇരിങ്ങാട്ടീരി ....  മലയാള സാഹിത്യത്തിൽ വേറിട്ട വഴി വെട്ടിത്തെളിച് നിരവധി പദങ്ങളും കഥാപാത്രങ്ങളും സംഭാവനചെയ്തു തന്റേതായ ഒരു ഇടം നേടിയ വ്യക്തിയാണ് വൈക്കം മുഹമ്മദ്‌ ബഷീർ എന്ന്  എഴുത്തുകാരനും പ്രശസ്ത ബ്ലോഗ്ഗറുമായ ഉസ്മാൻ ഇരിങ്ങാട്ടീരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിച്ചു . നിരൂപകൻ ഗോപി നടുങ്ങാടി  മലയാള സാഹിത്യത്തിൽ ഏതെങ്കിലും ഒരു കൃതി ഒരു പേജ് പുസ്തകത്തിനിടയിൽ  നിന്നും വായിച്ചാൽ അതെഴുതിയയാളെ തിരിച്ചറിയുന്ന ആദ്യ വ്യക്തി ബേപ്പൂർ സുൽത്താൻ ആയിരിക്കുമെന്നും അഗോള സാഹിത്യ തലത്തിൽ ഷേക്ക്‌സ്പിയർ ഇംഗ്ലീഷ് എന്ന് പറയുമ്പോലെ ബഷീറിയൻ മലയാളം ഉണ്ടായിട്ടുണ്ടെന്നും നിരൂപകൻ ഗോപി നടുങ്ങാടി അഭിപ്രായം പങ്കു വെച്ചു . പ്രഫസ്സർ റൈനോൾഡ്  മലയാള സാഹിത്യം ജനകീയമാക്കിയത്തിൽ പേരെടുത്തു പറയേണ്ട ഒന്നാം നമ്പർ വ്യക്തിയാണ് ബഷീരെന്നും സാധാരക്കർക്കിടയിലെ സാധാരണ ജീവിതങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എന്നും കിഗ് അബ്ദുൽ അസീസ്‌ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം പ്രഫസ്സർ റൈനോൾഡ് പറഞ്ഞു . ഉസ്മാൻ ഇരുമ്പുഴി  തടവുകാരുടെ പശ്ചാത്തലത്തിൽ എഴുതി തയ്യാറാക്കിയ ഒരു ഒരു കഥയുമായി ബഷീറിനെ സമീപിക്കുയും അഭിപ്രായം പറയണമെന്ന് അഭ്യര്തിക്കുകയും ചെയ്ത ഒരു എഴുത്ത്കാരനോട് ജയിലിൽ പോയിട്ടുണ്ടോ എന്ന് ചോദിക്കുകയും ഇല്ല  എന്നുത്തരം ലഭിച്ചപ്പോൾ ആ കഥ വലിച്ചു കീറി ആദ്യം പോയി ആനുഭവിച്ചു വരൂ എന്നിട്ട് മതി അതിനെ കുറിച്ചുള്ള എഴുത്തെന്നു പറഞ്ഞു കോപിച്ച ബഷീറിന്റെ ജീവിതം വിവരിച്ചു കൊണ്ട് അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ രചനകൾ എന്ന് മീഡിയ പ്രതിനിധി ഉസ്മാൻ ഇരുമ്പുഴി പറഞ്ഞു . അനുഭവങ്ങളുമായി മെഹബൂബ് കാവന്നൂരും നസീർ ബാവകുഞ്ഞും നേരിൽ കണ്ടതിന്റെയും  ബഷീറിന്റെ സ്വന്തം കൈപ്പടയിൽ കത്ത് ലഭിച്ചതിന്റെയും അനുഭവങ്ങളു മായാണ്  പ്രശസ്ത തബലിസ്റ്റ് മെഹബൂബ് കാവന്നൂരും  നസീർ ബാവകുഞ്ഞും ആസ്വാദകരെ കീഴടക്കിയത് .അദ്ദേഹത്തോടോത്ത് ചിലവഴിച്ച മുഹുര്ത്തങ്ങൾ ജീവിതത്തിലെ അമൂല്യ നിമിഷങ്ങലാണെന്നും അദ്ദേഹം ഈ ഭൂലോകത്തിലെ സകല ചരാചരങ്ങളെക്കുറിചും സംസാരിക്കുമെന്നും മഹബൂബ് പറഞ്ഞു . ഉസ്മാൻ പാണ്ടിക്കാടിന്റെ കവിത സയ്യിദ്  മഷ്ഹൂദ് തങ്ങളുടെ  സംഗീതം  വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിതവും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഒരു കവിതയാക്കി ഉസ്മാൻ പാണ്ടിക്കാട് കൊർത്തിണക്കിയതിനു അനുഗ്രഹീത ഗായകൻ സയ്യിദ് മഷ്ഹൂദ് തങ്ങൾ സംഗീതം പകർന്ന് ശബ്ദമാധുരിയിൽ ആലപിച്ചപ്പോൾ സദസ്സ് ആസ്വാദനത്തിന്റെ അനന്തസീമകൾ താണ്ടുകയായിരുന്നു . ചിരിക്കുന്ന സൂഫി -കവിത  ബ്രന്മാണ്‍ഡത്തിന് ആഴവു മഴകും  തേടി തെരുവിലലഞ്ഞു  ഒരു ദര് വേശായ് ,മുനിയായ് ,സ്വാത്വിക  ഗുരുവായ് ,മാന്ത്രിക സുതനായ്‌  അനന്ത സീമയിലെങ്ങോ ജീവിത  മഹാ രഹസ്യം പരതി  നിതാന്ത പ്രാറ് ത്ഥന യായി ജീവ .. ജനുസ്സിന് കണ്ണികള് കാട്ടി  പതിച്ചു വാങ്ങിയ ഭൂമിക്കേറെയും  അവകാശികളെ യറിഞ്ഞു  തനിക്കു കാണാ പരജീവികളില്  പ്രപഞ്ച സത്ത തിരഞ്ഞു  മലരില്,തളിരില്,തരുവിലു,തന്നുടെ  തനി പ്പകര്പ്പുകള് കണ്ടു  ഹൃദയാര് ദ്രത യുടെ പുതിയൊരു മാനം  പാരിനു പതിച്ചു നല്കി  നറ് മ്മത്തിന് നറു മധുരം വിതറി  ചിതറിയ ചിന്തകള് എഴുതി  ചിറിയുടെ ചീന്തിന്നിടയിലു മാ .. ഒളിയമ്പുകള് മിന്നെറിയുന്നു  താമ്ര പത്രം പൊടിതട്ടുമ്പോള്  കുറുനരി കൂവിയതെന്തെ  കാറ്റും,മീനും,മേഘവും അക്ഷര  മെഴുതുന്നെന്തേ ഉലകില് ? ഒരു മൌനത്തിന് കനകാക്ഷരമാ.. ണുതാത്ത ഗര്ജ്ജന മെന്നോ  നിരർത്ഥ മീ ചെറു ഭൂമിയിലേതും  നിതാന്ത സുന്ദര മെന്നോ? ഊരുകള് ചുറ്റി പ്രപഞ്ച സത്യം  അറിഞ്ഞു താങ്കള് വരുന്നു  കഥയറിയാതെ പൌരോഹിത്യം  ചികഞ്ഞു ഞാന് കഴിയുന്നു  ഇന്നും പഴയ മിനാരം നോക്കി  കഴിയാനാണെന് യോഗം  അതുകൊണ്ടാവാം അടിയനു താങ്കളെ  അറിയാനൊത്തിരി വിഷമം !               ഉസ്മാന് പാണ്ടിക്കാട്   ഉപ്പാന്റെ പരിചിതന്റെ ഓർമ്മകളുമായി സുമയ്യ ടീച്ചർ  കുട്ടിക്കാലങ്ങളിൽ പിതാവ് പറഞ്ഞു കേട്ട ഓർമ്മകളാണ് സമയ്യ ടീച്ചർക്ക് ഇന്നും അക്ഷരങ്ങളുടെ സുൽത്താൻ .ബേപ്പൂര് സ്കൂളിൽ അദ്യാപകനായിരിക്കെ ഉപ്പ വൈക്കം മുഹമ്മദ്‌ മുഹമ്മദ്‌ ബഷീറുമായുണ്ടാക്കിയ ബന്ധം കുടംബ സന്ദർശനങ്ങൾക്ക്‌ വരെ കാരണമായിരുന്നു .ബഷീറിന്റെ മകൾ ഷാഹിനയുടെ ഭർത്താവ് പ്രവാസിയായിരിക്കെ നാട്ടിലേക്ക് മടങ്ങുന്ന യാത്രയിൽ  മുംബയിൽ  മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞയുടൻ കുടംബസമേധം ബേപ്പൂരിൽ സന്ദർശനം നടത്തിയപ്പോൾ നിർവികാരനായി ഇരിക്കുന്ന ബഷീറിന്റെ മുഖം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതായി ടീച്ചർ സദസ്സിൽ പങ്കു വെച്ചു . ജീവനുള്ള ചിത്രങ്ങൾ പകർത്തിയ അഷ്‌റഫ്‌ വരിക്കോടൻ    ഗ്രന്ഥപ്പുരയുടെ ബഷീർ അനുസ്മരണ വേദി ധന്യമാക്കിയത് അഷ്‌റഫ്‌ വരിക്കോടൻ പകർത്തിയ ബേപ്പൂർ സുൽത്താന്റെ ജീവൻ തുളുമ്പുന്ന ഫോട്ടോകൾ ആയിരുന്നു .  ജീവിതത്തിലെ ഏറ്റവും വലിയ സംഭവമായി താൻ കരുതുന്നത് തന്റെ ബേപ്പൂർ സുൽത്താനുമൊത്തുള്ള നിമിഷങ്ങളാണെന്നും മണിക്കൂറു കളോളം സംസാരിചിരുന്നതും ഒരു മുഷിപ്പും കൂടാതെ തന്റെ താല്പര്യക്കനുസരിച്ച് ഫോട്ടോയെടുക്കാൻ നിന്ന് തന്നതും ആ മഹാ മനുഷ്യന്റെ മഹാ മനസ്സാണെന്ന് അഷ്‌റഫ്‌ പറഞ്ഞു .  ശേഷം ശാക്കിർ സി കെ ,ജാഫഫറലി പാലക്കോട് ,  ഷറഫുദ്ദീൻ കായംകുളം ,മുസ്തഫ കീതെടത്ത് ,ഉമ്മർ പറവത്ത് എന്നിവരും ബഷീർ സ്‌മൃതികൾ പങ്കുവെച്ചു  പ്രബന്ധ രചന മത്സര വിജയികൾ   ബഷീർ ദിനത്തോടനുബന്ധിച്ച് ഗ്രന്ഥപ്പുര നടത്തിയ " ബേപ്പൂർസുൽത്താൻ രചനയും ജീവിതവും" പ്രബന്ധരചന മത്സരത്തിൽ പങ്കെടുത്ത പതിനേഴു പ്രബന്ധങ്ങളിൽ സാജിത ടീച്ചർ ദമ്മാം ഒന്നാം സ്ഥാനത്തിനും ,മുജീബ് റഹ്മാൻ ചെങ്ങര രണ്ടാം സ്ഥാനത്തിനും നസീമ നൗഷാദ് മൂന്നാം സ്ഥാനത്തിനും കുട്ടികൾക്കുള്ള രചനയിൽ ഫ്രീസിയ ഹബീബും അർഹരായി .പകുതിയധികം ലേഖനങ്ങളും മികച്ച നിലവാരം പുലർത്തിയിരുനെന്നും കുട്ടികളുടെ ഭാഗത്ത് നിന്നും കൂടുതൽ രചനകൾ ഉണ്ടായില്ലെന്നും വിജയികളെ പ്രഖ്യാപിച്ചു കൊണ്ട് ഉസ്മാൻ ഇരുമ്പുഴി പറഞ്ഞു ഇവർക്കുള്ള സമ്മാനങ്ങൾ ഡോകടർ മുഹമ്മദ്‌ കാവുങ്ങൽ ,ആയിശ ലൈല ടീച്ചർ എന്നിവർ വിതരണം ചെയ്തു   ബഷീർ കഥാപാത്രങ്ങളുടെ പ്രച്ഛന്ന വേഷ മത്സരവിജയികൾ  ബഷീർ അനുസ്മരണ പരിപാടിയിലെ ഏറ്റവും വലിയ ആകഷണീയത അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പുനർജനിക്കുന്ന പ്രച്ചന്നവേഷ മത്സരമായിരുന്നു .ബാവ രാമപുരം ,മുസ്തഫ തോള്ളൂർ ,ഉസ്മാൻ പാണ്ടിക്കാട് എന്നിവർ വിധികർത്താക്കൾ ആയി നടന്ന ബഷീർ കഥാപാത്രങ്ങളുടെ പ്രച്ഛന്ന വേഷ മത്സരത്തിൽ പാത്തുമ്മയുടെ ആടിലെ വൈക്കം മുഹമ്മദ്‌ ബഷീറിനെ അവതരിപ്പിച്ച   ആദിൽ ജമീൽ ഒന്നാം സ്ഥാനവും പാത്തുമ്മയെ അവതരിപ്പിച്ച  അതീഫ് ബൈജുവിന്  മൂന്നാം സ്ഥാനവും , ബാല്യകാല സഖിയിലെ സമാപന ഭാഗത്ത് സുഹറയുടെ മരണാനന്തരം  ഉമ്മയുടെ കത്തു കിട്ടിയപ്പോൾ ഉള്ള മജീദിന്റെ ഭാവപ്രകടനം  അവതരിപ്പിച്ച  അരീബ് ഉസ്മാൻ രണ്ടാം സ്ഥാനവും , മിൻഷ മുഹമ്മദ്‌ ,മുക്താർ മുഹമ്മദ്‌ എന്നിവർ നാലാം സ്ഥാനവും കരസ്ഥമാകി ഇവർക്കുള്ള സമ്മാനങ്ങൾ മജീദ്‌ നഹ ,നൗഷാദ് വാഴയൂർ ,സുൽത്താൻ തവന്നൂർ ,ഫൈസൽ കൊട്ടപ്പുറം ,ഫൈസൽ അരിമ്പ്ര എന്നിവർ നൽകി .  ഹസ്സൻ ആനക്കയം ,സക്കീർ അലി കെന്നത്ത് ,സാജു അത്താണിക്കൽഎന്നിവർ പരിപാടികൾ നിയന്ത്രിച്ചു . ഗ്രന്ഥപ്പുര ജിദ്ദയുടെ കോർഡിനേറ്റർ ബഷീർ തൊട്ടിയൻ സ്വാഗതവും കൊമ്പൻ മൂസ്സ നന്ദിയും പറഞ്ഞു . ഗ്രന്ഥപ്പുര ജിദ്ദ എന്ന വായനക്കൂട്ടം ജിദ്ദ പ്രവാസികൾക്കിടയിൽ വ്യത്യസ്ത മത -രാഷ്ട്രീയ -സാംസ്കാരിക രംഗത്തുള്ളവരുടെ പൊതുവേദിയായി മാറിക്കഴിഞ്ഞിരിക്കുന്നു .അഞ്ചു മാസങ്ങൾക്ക് മുൻപ് രായിൻകുട്ടി നീരാട് രചിച്ച "അനുഭവങ്ങൾ നേർക്കാഴ്ച്ചകൾ " എന്ന പുസ്തകചർചയിൽ തുടങ്ങി ഇരുപതിലധികം പ്രവാസി കവികൾക്ക് വേദിയൊരുക്കിയ ഡി വിനയചന്ദ്രനെ സ്മരിച്ച  "കവിതയോരത്ത് " എന്ന പരിപാടി നടത്തുകയും ശേഷം കേരളത്തിൽ ഒ വി വിജയൻ ചൂടേറിയ ചർച്ചയായപ്പോൾ "ഇതിഹാസകാരന്റെ ഇടവും ഇതിവൃത്തവും എന്ന പരിപാടി നടത്തി .പ്രവാസി എഴുത്തുകാരി റുബീന നിവാസിന് കമല സുരയ്യ പുരസ്ക്കാരം നേടിയപ്പോൾ ഗംഭീര സ്വീകരണം നൽകിയതും ഗ്രന്ഥപ്പുരയായിരുന്നു . അഞ്ചുമാസം പ്രായമായ ഈ സംഘടന ജിദ്ദയിൽ സഹൃദയർക്കിടയിൽ നല്ല വേരോട്ടം നേടിക്കഴിഞ്ഞു .