പേജുകള്‍‌

2013, മേയ് 29, ബുധനാഴ്‌ച



സാഹിത്യാസ്വദനത്തിന്റെ പുതുലോകം തീർത്തു  റുബീന നിവസിനു ഗ്രന്ഥപ്പുരയുടെ സ്വീകരണം 


എഴുത്തുകാർ സ്വചിന്തകളെ ആലങ്കാരികതകളുടെ മറ  നീക്കി തുറന്നെഴുതുമ്പോൾ നല്ല സാഹിത്യ സൃഷ്ടികൾ ഉണ്ടാകുമെന്നും അങ്ങിനെ എഴുതാൻ ശ്രമിച്ച എഴുതികാരിയാണ് റുബീന നിവാസ് എന്നും മോയിൻ കുട്ടി വൈദ്യർ സ്മാരക സമിതിയംഗം റഹ്മാൻ തങ്ങൾ പറഞ്ഞു . നവാഗത എഴുതുകാരികൾക്കായി കേരള കലാകേന്ദ്രം കമലാസുരയ്യ കൾച്ചറൾ സെന്റർ ഏർപ്പെടുത്തിയ കമല സുരയ്യ ചെറുകഥ അവാർഡ് ജേതാവ് ജിദ്ദയിലെ പ്രവാസി എഴുത്തുകാരി റുബീന നിവാസിന് ഗ്രന്ഥപ്പുര ജിദ്ദ ഏർപ്പെടുത്തിയ സ്വീകരണ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . റുബീന നിവാസിന് ഗ്രന്ഥപ്പുര ജിദ്ദയുടെ  ഉപഹാരം ഒ ഐ സി സി സെൻട്രൽ കമ്മറ്റി പ്രസിടന്റ്റ് മജീദ്‌ നഹ സമർപ്പിച്ചു . കഥക്കും സാഹിത്യത്തിനും ചടുലമായി സമൂഹത്തോട് സംവധിക്കാനാവുമെന്നും എഴുത്തുകളെ ആണെഴുത്തെന്നും പെണ്ണെഴുതെന്നും തരം തിരിക്കെണ്ടതില്ലെന്നും അധ്യക്ഷത വഹിച്ച ഡോക്റ്റർ ഇസ്മയിൽ മരിതേരി പറഞ്ഞു .സ്ത്രീകളെ കച്ചവട  കണ്ണുകളോടെ കാണുന്നവർക്കും,അർത്ഥ രഹിതമായ പൊങ്ങചതിന്റെയും ഫാഷനുകളുടെയും പിറകെ പോകുന്ന ആധുനിക ലോകത്തിനും  ശക്തമായ  
താക്കീത് നൽകുന്ന കഥകളാണ് ബ്രേക്കിംഗ് ന്യൂസ്‌ എന്ന കഥാസമാഹാരത്തിൽ ഉള്ളതെന്നും അദ്ദേഹം കൂടിച്ചേർത്ത്   . പ്രഫസർ റൈനോൾഡ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി മുഖ്യ പ്രഭാഷണം നടത്തി .സ്വീകരണ ചടങ്ങിനു ആസ്വാദനത്തിന്റെ തേന്മഴ തീർത്ത് ജമാൽ പാഷയും സയ്യിദ് മഷ്ഹൂദ് തങ്ങളും ഗാനങ്ങൾ ആലപിച്ചു .  സി ഒ ടി അസീസ്‌ ,ഉസ്മാൻ ഇരുമ്പുഴി ,നസീർ ബാവകുഞ്ഞു ,പി പി ഉമ്മർ ഫാറൂക്ക് , ടി പി  ഷുഹൈബ് ,മുസ്തഫ കീത്തെടത് ,എന്നിവർ ആശംസകൾ അർപ്പിച്ചു .  .സുൽത്താൻ തവന്നൂർ ,ഉസ്മാൻ ഇരിങ്ങാട്ടീരി ,ഹസ്സൻ ആനക്കയം ,മുഹമ്മദ്‌ കുട്ടി കൊട്ടപ്പുറം,ഷാജു അത്താണിക്കൽ,കെ എൻ എം കുട്ടി ,  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കമല സുരയ്യയുടെ നാലാം ചരമ വാർഷികമായ മെയ് 31 നു തിരുവനന്തപുരം പ്രസ് ക്ലബ് ഫോർത്ത് എസ്റേറ്റ് ഹാളിൽ നടക്കുന്ന സ്നേഹപൂർവ്വം കമല സുരയ്യക്ക് എന്ന പരിപാടിയിൽ നിയമസഭ സ്പീക്കറിൽ നിന്നും   അവാർഡ് സ്വീകരിക്കാനിരിക്കുന്നതിനു മുന്നോടിയായാണ് ഗ്രന്ഥപ്പുര അൽ റയാൻ പോളിക്ലിനികിൽ സ്വീകരണമൊരുക്കിയതു. ഈ വർഷത്തെ ബോർഡ് എക്സാമിൽ മികച്ച വിജയം കരസ്ഥമാക്കിയ ആദില തൗഫീക്കിനു റുബീന സമ്മാനം നൽകുകയും  സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു  സംസാരിക്കുകയും ചെയ്തു.  ഗ്രന്ഥപ്പുര ജിദ്ദയുടെ സംഘാടകൻ ബഷീർ തൊട്ടിയൻ സ്വാഗതവും കൊമ്പൻ മൂസ്സ നന്ദിയും പറഞ്ഞു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ