പേജുകള്‍‌

2013, മേയ് 29, ബുധനാഴ്‌ച

ലക്ഷ്യബോധവും ശുഭാപ്തി വിശ്വാസവും മികച്ച വിജയത്തിലെത്തിക്കും  :ഫായിസ് അഹമെദ്‌ കിദ്വായി 

ജിദ്ദ :വിദ്യാലയ കാലഘട്ടത്തി  തന്നെ   ഉയർന്ന ലക്ഷ്യബോധ്യവും നിറഞ്ഞ ശുഭാപ്തി വിശ്വാസവും  കൈമുതലാക്കി മുന്നേറുന്നവർക്ക് മികവാർന്ന വിജയം സുനിശ്ചിതമാണെന്ന് തന്റെ ജീവിതാവുഭവങ്ങൾ വിദ്യാർതികളൂമായി പങ്കുവെച്ചുകൊണ്ട്   ഇന്ത്യൻ കോണ്‍സുൽ ജനറൽ ഫായിസ് അഹമ്മദ് കിദ്വായി പറഞ്ഞു .  വിദ്യാർഥികളിലെ കഴിവുകളും അഭിരുചികളും കണ്ടെത്തി സമൂഹത്തിന്റെ നാനാതുറകളിൽ നേതൃപരമായ പങ്ക് വഹിക്കുന്നതിനു സജ്ജമാക്കാൻ  അൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ  സൈൻ  ആവിഷ്കരിച്ച് നടപ്പാക്കുന്ന ലീഡ് 2020 യുടെ ഔപചാരിക  ഉൽഘാടനം ഇന്ത്യൻ കോണ്‍സുലേറ്റിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇളം പ്രായത്തിലെ ഫലവത്തായ പരിശീലനം വിദഗ്ദരുടെ നേതൃത്വത്തിൽ  വിദ്യാർഥികൾക്ക് ലഭ്യമാകേണ്ടതുണ്ടെന്നും അത്തരത്തിലുള്ള ക്രിയാത്മക പരിശീലനം ഒരുക്കുന്നതിൽ സൈൻ ടീമിന്  കഴിയുമെന്നും അദ്ദേഹം പറഞ്ഞു .കുട്ടികളുമായി നടത്തിയ മുഖാമുഖം സദസ്സിനു നവോന്മേഷം പകർന്നു .ഡോക്ടർ ഇസ്മയിൽ മരിതേരി അധ്യക്ഷത വഹിച്ചു .  വിദ്യാർഥി വിദ്യാർഥിനികൾക്ക്  ഔപചാരികമായി ലീഡ് 2020 യുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു "പ്രോജക്റ്റ് അംഗത്വ പ്രവേശനം" നടത്തി . 
ജിദ്ദയിലെ പതിമൂന്ന്  ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 6,7 ക്ലാസുകളിൽ പഠിക്കുന്ന 4048  വിദ്യാർഥികളിൽ നടത്തിയ   3 പരീക്ഷകളും ശേഷം നടന്ന സംഘചർച്ചയിലൂടെയും   തെരഞ്ഞെടുത്ത   80  കുട്ടികൾക്കാണ് പ്രവേശനം നൽകിയത് .സമഗ്ര വികസനവും നേതൃപരമായ വളർച്ചയും ലക്ഷ്യമിടുന്ന പദ്ധതിയെക്കുറിച്ച് കോർഡിനേറ്റർ  അബ്ദുൽ ലത്തീഫ് പാറപ്പുറത്ത് വിശദീകരിച്ചു .
ഉൽഘാടനതോടനുബന്ധിച്ചു   നടന്ന പഠന സെഷനിൽ "സംരംഭകത്വം ചില ജീവിത പാഠങ്ങൾ" എന്ന വിഷയത്തിൽ ജീവിതത്തിലെ അനുഭവങ്ങളും പാളിച്ചകളും ഒരു സംരംഭകനെന്ന നിലയിൽ തന്നെയെങ്ങിനെ സ്വാധീനി ച്ചുവെന്നു സ്ലൈഡ് ഷോയുടെ സഹായത്തോടെ ഹൃദയഹാരിയായി അൽ അബീർ ചെയർമാൻ ആൻഡ്‌ മാനേജിംഗ് ഡയരക്ടർ അലുങ്ങൽ മുഹമ്മദ്‌ അവതരിപ്പിച്ചു .ദൈവവിശ്വാസവും ആത്മവിശ്വാസവും ഊഷ്മളമായ വ്യക്തി ബന്ധങ്ങളും  ഒപ്പം പരീക്ഷണങ്ങളിൽ പതറാതെ മുന്നോട്ടു പോകാനുള്ള ദൃഡ  നിശ്ചയവും   സമ്മേളിചാൽ ആർക്കും സംരംഭാകനെന്ന നിലയിൽ വിജയിക്കാമെന്ന്  അദ്ദേഹം കുട്ടികളെ ഉണർത്തി.
ഈ പ്രോജക്റ്റിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന പത്ത് കുട്ടികൾക്ക് അൽ അബീർ ഏഡ്യ്യൂസിറ്റിയിൽ സ്കോളർ ഷിപ്പോട് കൂടിയ പഠനത്തിനു സൗകര്യം ഒരുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു .അതിഥി കൾക്കുള്ള   ഉപഹാരവും വിദ്യാർഥികൾകൾക്കൂള്ള സമ്മാനങ്ങളും വിതരണം ചെയ്തു .ജെ എൻ എച് ചെയർമാൻ വി പി മുഹമ്മദലി ,ഇമ്രാൻ എന്നിവർ ആശംസകൾ അർപിച്ചു. അനസ് പരപ്പിൽ ,അഡ്വക്കറ്റ്  അലവികുട്ടി ,അഷ്‌റഫ്‌ പൊന്നാനി ,ബഷീർ തൊട്ടിയൻ,സുൽത്താൻ തവന്നുർ ,റസാക്ക് ,അഷ്‌റഫ്‌ കൊയിപ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .ലീഡ് 2020 അക്കാദമിക് ഡയരക്ടർ സലാഹ് കാരാടൻ സ്വാഗതവും ,ജമാലുദ്ദീൻ നന്ദിയും പറഞ്ഞു.    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ